കാസര്‍കോട് അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

Published : Jan 23, 2023, 01:04 AM ISTUpdated : Jan 23, 2023, 05:57 AM IST
കാസര്‍കോട് അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

Synopsis

ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്ത് വരുന്ന ചന്ദ്രന്‍ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ഭാര്യയെയും മകളെയും ഫോണില്‍ വിളിച്ചിട്ട്  കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍  വിവരം അന്വേഷിക്കാനായി സുഹൃത്തിനോട് പറഞ്ഞു.

കാസർകോട് : കാസർകോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയില് സ്വദേശിയായ  ചന്ദ്രന്‍റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി തൂങ്ങി നിൽക്കുന്ന നിലയിലാണ്. മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് മരണ വിവരം പുറത്തരിയുന്നത്. ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്ത് വരുന്ന ചന്ദ്രന്‍ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ഭാര്യയെയും മകളെയും ഫോണില്‍ വിളിച്ചിട്ട്  കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍  വിവരം അന്വേഷിക്കാനായി സുഹൃത്തിനോട് പറഞ്ഞു. ചന്ദ്രന്‍റെ സുഹൃത്ത് വീട്ടില്‍ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.

വാതില്‍ പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാഞ്ഞതോടെ സമീപവാസികളെ വിവരമറിയിച്ച് വാതില്‍ ചവിട്ടി പൊളിച്ച് കത്തുകടക്കുകയായിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും. ശ്രീനന്ദ ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

Read More : കാരാപ്പുഴയിൽ വിറകെടുക്കാൻ പോയി; കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്