അമ്മയും മകളും കിണറ്റിൽ ചാടി; മകൾക്ക് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്

Published : Jul 02, 2026, 10:30 PM IST
death news

Synopsis

ഇന്ന്‌ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി. മകൾക്ക് ദാരുണാന്ത്യം. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. ഇന്ന്‌ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരിച്ച ചിത്രലേഖ മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ്. ബന്ധുക്കളും അയൽക്കാരും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അച്ഛനും മകനും കൂട്ട് കച്ചവടം, ചില്ലറയൊന്നുമല്ല, പൊക്കിയത് എട്ട് ലക്ഷം രൂപയും നിരോധിക്കപ്പെട്ട സാധനങ്ങളും, രണ്ടുപേരും പിടിയിൽ
പാലക്കാട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്