
മലയിന്‍കീഴ്: തൊഴുത്തിനെ കൂരയാക്കി ഒരു അമ്മയും കുഞ്ഞും. മലയിൻകീഴ് സ്വദേശി ആരതിയും മകൾ ആവന്തികയുമാണ് ദുരിതജീവിതം നയിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തൊട്ടടുത്ത വീടിന്റെ ഭാഗം തകരുക കൂടി ചെയ്തതോടെ പൂർണ്ണമായും ഭീതിയിൽ കഴിയുകയാണ് ഇവർ.
അരക്ഷിതാവസ്ഥയുടെ ആകെത്തുകയാണ് ആരതിയുടെ ഇപ്പോഴത്തെ ജീവിതം. ഭർത്താവ് ഉപേക്ഷിച്ചു പോയ ആരതി നാലര വയസുളള കുരുന്നിനൊപ്പം താമസിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ഈ കൂരയിലാണ്. അമ്മയുടെ വിഹിതമായുള്ള മൂന്നു സെൻറ് വസ്തുവിൽ ഉണ്ടായിരുന്ന പൊട്ടി പൊളിഞ്ഞ കാലി തൊഴുത്താണ് ഇവര്‍ വീടാക്കിയിരിക്കുന്നത്. വിണ്ടു കീറിയ ഭിത്തികൾ, മേൽക്കൂരയായി കീറിയ ടാർപ്പാളിൻ, താങ്ങിനിർത്താൻ ദ്രവിച്ച കമ്പുകൾ, മണ്ണിടിഞ്ഞതിനാൽ എതു നിമിഷവും തകർന്നു വീഴാവുന്ന തറ. ജീവൻ കയ്യിലേന്തിയാണ് ഇവർ ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകുന്നത്.
മലയിൻകീഴ് പഞ്ചായത്തിലെ മേപ്പുകട, ചിറ്റൂർകോട് സി എസ് ഐ പള്ളിക്ക് പുറകുവശത്താണ് ഈ കൂര. രാഷ്ട്രീയക്കാരോ സാമുഹ്യപ്രവർത്തകരോ ഒന്നും ഇവരെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. വീടിനായി പഞ്ചായത്തിൽ നൽകിയ അുപേക്ഷകളൊന്നും പരിഗണിക്കപ്പെട്ടില്ല. സർക്കാരിന്റെ സഹായവും സമൂഹത്തിലെ നല്ലവരായ മനുഷ്യരുടെ കനിവുമാണ് ഈ കുടുംബത്തിന് വേണ്ടത്.
Arathy Gayathri P H
A/C Number 67143464441
IFSC SBIN0070738
SBI Malayankeezhu branch
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam