കുറ്റ്യാടി പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ടു, അമ്മ മരിച്ചു; 7 വയസുകാരനായി തെരച്ചിൽ, തുണിയലക്കാൻ പോയപ്പോൾ അപകടം

Published : Jun 06, 2026, 07:50 PM IST
drowned death

Synopsis

എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് രമ്യയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഏഴ് വയസുള്ള മകനായി പുഴയിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട യുവതി മരിച്ചു. ഫാർമസിസ്റ്റ് ആയ രമ്യ (36) ആണ് മരിച്ചത്. ഒഴുക്കിൽപെട്ട മകൻ ഏഴ് വയസുകാരൻ ശിവനന്ദന് വേണ്ടി തെരച്ചിൽ തുടരുകയാണ്. തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കിൽപ്പെട്ടത്. മകനൊപ്പം തുണിയലക്കാൻ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ. മകൻ കാൽവഴുതി പുഴയിലേക്ക് വീഴുകയും കു‍ഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. രമ്യയെ നാട്ടുകാർ ചേർന്ന് രക്ഷിച്ച് കുറ്റ്യാടി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് രമ്യയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഏഴ് വയസുള്ള മകനായി പുഴയിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാർക്ക് ലിസ്റ്റ് തിരുത്തി തോറ്റ സർട്ടിഫിക്കറ്റ് ജയിച്ചതാക്കി മാറ്റാൻ ശ്രമം, തൃശൂർ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ
ഇതിനകത്തൊക്കെ എങ്ങനെഡേ...! സ്വിച്ചിനടിയിലെ ചെറിയ ദ്വാരത്തിൽ നിന്നും തലപുറത്തിട്ടത് പാമ്പ്, എടുത്ത് വെളിയിൽ കളഞ്ഞ് ഫയർഫോഴ്സ്