സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര പരുക്ക്

Published : Mar 18, 2026, 12:42 PM IST
wild boar attack

Synopsis

മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകൾക്കുമാണ് പരിക്ക്. പ്രദേശത്ത് ഏറെ നാളായി കാട്ടുപന്നിശല്യം രൂക്ഷമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഞ്ചിനാട് കോട്ടയം വരെ, ഇന്റർസിറ്റി അരമണിക്കൂർ വൈകും, എറണാകുളത്ത് പ്ലാറ്റ്ഫോമുകളുടെ ഉയരം 50 സെ.മീ. കൂട്ടുന്നു, നിരവധി സർവീസുകൾക്ക് മാറ്റം
അറ്റകുറ്റപ്പണിക്കിടെ കൊച്ചി- സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ച, പുതുക്കാട് മേഖലയിൽ രൂക്ഷഗന്ധം, തീ ഉപയോഗിക്കുന്നതിന് നിയന്ത്രണം