
തിരുവനന്തപുരം: അമ്മയും മകനും ഓരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതില്‍ അത്ര പുതുമയൊന്നും കാണില്ല. എന്നാല്‍ ഈ കൊവിഡ് കാലത്ത് മകന്‍ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ അമ്മ നഴ്സിംഗ് ഓഫീസറായി എത്തുന്നതില്‍ അല്‍പ്പം കൗതുകമുണ്ട്. ആലപ്പുഴയിലെ മണ്ണഞ്ചേരി സ്വദേശിയായ പ്രസന്നയും മകന്‍ ഡോ അര്‍ജുന്‍ ഗോപിയുമാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു പ്രസന്ന. പ്രമോഷനോടെ കഴിഞ്ഞ ദിവസം എസ് എ ടി ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസറായി ചുമതലയേല്‍ക്കുകയായിരുന്നു. എസ്എടിയില്‍ തന്നെ എം ഡി ഡോക്ടറാണ് അര്‍ജുന്‍. മകള്‍ ഡോ. അരുണിമ ഗോപി മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ വര്‍ഷം എംബിബിഎസ് പാസായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam