ലോക്ക്ഡൗണിൽ ഇളവുകള്‍ക്കിടയിലും അടച്ചുപൂട്ടൽ ഭീഷണിയിൽ അച്ചടി മേഖല

By Web TeamFirst Published Jun 4, 2020, 11:07 AM IST
Highlights

ലോക്ക്ഡൗണിൽ ഇളവുകൾ വന്നെങ്കിലും സംസ്ഥാനത്തെ അച്ചടി മേഖല അടച്ചുപൂട്ടൽ ഭീഷണിയിൽ. രണ്ട് മാസത്തിന് ശേഷം പ്രസ്സുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും പ്രിന്റിംഗ് ഓർഡറുകൾ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്

തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഇളവുകൾ വന്നെങ്കിലും സംസ്ഥാനത്തെ അച്ചടി മേഖല അടച്ചുപൂട്ടൽ ഭീഷണിയിൽ. രണ്ട് മാസത്തിന് ശേഷം പ്രസ്സുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും പ്രിന്റിംഗ് ഓർഡറുകൾ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്.  കൊവിഡ് മുൻകരുതലിന്റെ ഭാഗമായി പൊതുപരിപാടികൾക്ക് നിയന്ത്രണമുള്ളതിനാൽ നോട്ടീസുകളോ ബാനറുകളോ അച്ചടിക്കാനായി ആരുമെത്തുന്നില്ല. 

അഞ്ച് ലക്ഷം മുതൽ പതിനഞ്ച് കോടി വരെ മുതൽമുടക്കുള്ളവയാണ് മിക്ക പ്രസ്സുകളും. രണ്ട് മാസത്തോളമായി പ്രവർത്തിക്കാതിരുന്നതിനാൽ വായ്പയും കെട്ടിട വാടകയും ജീവനക്കാരുടെ ശമ്പളവുമെല്ലാം നൽകാൻ ബുദ്ധിമുട്ടുകയാണ് ഉടമകളും. പ്രിന്റംഗ് മഷീനുകളിൽ ചിലത് ദീർഘകാലം ഉപയോഗിക്കാതിരുന്നതിനാൽ തകരാറിലായി. ഇവ പ്രവർത്തനയോഗ്യമാക്കാനും വൻ തുക വേണം. പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായിച്ചില്ലെങ്കിൽ അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും പ്രസ് ഉടമകൾ പറയുന്നു. 

click me!