പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; മരണം അച്ഛൻ ജീവനൊടുക്കി അഞ്ച് മാസം പിന്നിട്ടപ്പോൾ

Published : Feb 01, 2024, 09:34 AM ISTUpdated : Feb 01, 2024, 11:41 AM IST
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; മരണം അച്ഛൻ ജീവനൊടുക്കി അഞ്ച് മാസം പിന്നിട്ടപ്പോൾ

Synopsis

അഞ്ച് മാസം മുൻപ് ജീവനൊടുക്കിയ ഭര്‍ത്താവ് ലൂയിസിനും മാനസിക പ്രശ്നങ്ങൾ നേരിട്ടതായാണ് നാട്ടുകാര്‍ പറയുന്നത്

ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അഞ്ച് മാസം മുൻപാണ് ഡീനു ലൂയിസിന്റെ ഭര്‍ത്താവ് ജസ്റ്റിൻ ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് മാസം മുൻപ് ജീവനൊടുക്കിയ ഭര്‍ത്താവ് ജസ്റ്റിനും മാനസിക പ്രശ്നങ്ങൾ നേരിട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു