അമ്മയും മകളും അടക്കം 3 പ്രതികൾ, ഒളിവിൽ കഴിഞ്ഞത് തലസ്ഥാനത്ത്; യുകെയിലേക്ക് വിസയെന്ന പേരിൽ തട്ടിയത് ലക്ഷങ്ങൾ

Published : Nov 15, 2024, 10:50 PM ISTUpdated : Nov 16, 2024, 09:42 AM IST
അമ്മയും മകളും അടക്കം 3 പ്രതികൾ, ഒളിവിൽ കഴിഞ്ഞത് തലസ്ഥാനത്ത്; യുകെയിലേക്ക് വിസയെന്ന പേരിൽ തട്ടിയത് ലക്ഷങ്ങൾ

Synopsis

2021 ആഗസ്റ്റ് മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കൾക്കും യു.കെയിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അമ്മയും മകളും ഉൾപ്പടെ മൂന്ന് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. പെരുമ്പുഴ സ്വദേശി അനിതാ കുമാരി, മകൾ അശ്വതി, അരിനല്ലൂർ സ്വദേശി ബാലു ജി നാഥ് എന്നിവരാണ് അറസ്റ്റിലായത്. എട്ടര ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2021 ആഗസ്റ്റ് മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കൾക്കും യു.കെ യിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അരിനല്ലൂർ സ്വദേശി ബാലു ജി നാഥ്, പെരുമ്പുഴ യമുനാ സദനത്തിൽ അനിതാ കുമാരി, മകൾ അശ്വതി എന്നിവർ ചേർന്ന് പണം കൈക്കലാക്കുകയായിരുന്നു.

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ പരാതി; അന്വേഷണ സംഘം ഉടൻ കുറ്റപത്രം നൽകും

പലതവണകളായി എട്ടര ലക്ഷം രൂപ വാങ്ങി ബാലുവും അശ്വതിയും ചേർന്ന് കൊല്ലം താലൂക്ക് ജംഗ്ഷനിൽ നടത്തി വന്ന വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടന്നത്. വിസ ലഭിക്കാത്തവർ സ്ഥാപനത്തെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ പ്രതികൾ തയ്യാറായില്ല. തുടർന്ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒളിവിൽ കഴിഞ്ഞു വന്ന പ്രതികളെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് ഇന്ന് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികൾ സമാന രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 


 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്