മകൻ അരിവാളിന് വെട്ടി: അമ്മയ്ക്ക് ദാരുണാന്ത്യം, അച്ഛന് ഗുരുതര പരിക്ക്, പ്രതി നേരെ പോയത് പൊലീസ് സ്റ്റേഷനിൽ!

Published : May 25, 2023, 08:36 PM IST
മകൻ അരിവാളിന് വെട്ടി: അമ്മയ്ക്ക് ദാരുണാന്ത്യം, അച്ഛന് ഗുരുതര പരിക്ക്, പ്രതി നേരെ പോയത് പൊലീസ് സ്റ്റേഷനിൽ!

Synopsis

 വസ്തു തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റു അമ്മ മരിച്ചു. പിതാവ് പരുക്കുകളോടെ ആശുപത്രിയിൽ

തിരുവനന്തപുരം: വസ്തു തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റു അമ്മ മരിച്ചു. പിതാവ് പരുക്കുകളോടെ ആശുപത്രിയിൽ. സംഭവ ശേഷം മകൻ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നാഗർകോവിൽ ഭൂത പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ പവുലിന്റെ ഭാര്യ അമലോർഭവം (68 )ആണ് മരിച്ചത്. 

വെട്ടേറ്റ പവുൽ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കളോടെപ്പമാണ് മകൻ മോഹൻദാസും കുടുംബവും താമസിച്ചു വന്നിരുന്നത് എന്ന് പൊലീസ് പറയുന്നു.

വസ്തുതർക്കവുമായി ബന്ധപ്പെട്ട് മോഹൻദാസിനും മാതാപിതാക്കൾക്കും ഇടയിൽ വാക്ക് തർക്കം പതിവായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. ബുധനാഴ്ച രാത്രിയും ഇത്തരത്തിൽ വാക്ക് തർക്കമുണ്ടായിരുന്നു. തുടർന്ന് മകൻ മോഹൻ ദാസ് അരിവാൾ ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയായിരുന്നു.  സാരമായി പരിക്കു പറ്റിയ മാതാവ് അമലോർഭവം സംഭവസ്ഥലത്ത് മരിച്ചു. പിതാവിനെ നാട്ടുകാർ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം മകൻ മോഹൻദാസ് ഭൂതപ്പാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. 

Read more: പിതാവ് കൊടുക്കാനുള്ള പണം ചോദിച്ചു, തർക്കം, 16-കാരിയെ നെഞ്ചിൽ കുത്തി കൊല: കുറ്റക്കാരനെന്ന് മഞ്ചേരി കോടതി

അതേസമയം, നാഗ്പൂരിൽ അച്ഛനെ വാടക കൊലയാളികളെ ഉപയോ​ഗിച്ച് കൊലപ്പെ‌ടുത്തിയ മകൾ അറസ്റ്റിലായ വാർത്തയും പുറത്തുവന്നു.. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35കാരിയായ മകൾ പ്രിയ സോൺടാക്കെ അറസ്റ്റിലായി. പെട്രോൾ പമ്പ് ഉടമയായ ദിലീപ് മെയ് 17നാണ് കൊല്ലപ്പെടുന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുങ്ങി.

ഭിവാപുരിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം 1.34 ലക്ഷം രൂപയും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ആദ്യം കവർച്ചാ ശ്രമത്തിനിടയിലുള്ള കൊലപാതകമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ അന്വേഷണത്തിൽ മകൾക്ക് പങ്കുള്ളതായി സംശയമുണർന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ