ഒൻപത് വയസ്സുകാരിയെ അമ്മ 35 റിങ്ങുള്ള കിണറ്റിലേക്ക് തള്ളിയിട്ടു, സമയോചിത ഇടപെടലില്‍ അത്ഭുത രക്ഷപ്പെടല്‍

Published : Jun 10, 2026, 12:53 PM IST
child rescued from well in Nilambur

Synopsis

അയൽവാസികളുടെയും അഗ്‌നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിൽ കിണറ്റിൽ നിന്നും കുട്ടി പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു.

മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു. നിലമ്പൂര്‍ ചുങ്കത്തറ കൈപ്പിനി കവല പാര്‍ട്ടിക്കുന്നിലാണ് സംഭവം. 35 റിങ്ങുകളുള്ള ആഴമേറിയ കിണറ്റില്‍ വീണിട്ടും കുട്ടി പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭര്‍ത്താവുമായി ഉണ്ടായ കടുത്ത കലഹത്തിനൊടുവിലാണ് മാതാവ് മകളെ കിണറ്റിലേക്ക് തള്ളിയിട്ടത്.

മകളോട് കിണറ്റിലെ മീന്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും പെട്ടെന്ന് കിണറ്റിലേക്ക് തള്ളുകയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സംഭവം നേരിട്ട് കണ്ട അയല്‍വാസികള്‍ നിമിഷങ്ങള്‍ക്കകം കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി ഈ കോണിയില്‍ പിടിച്ച് കിടന്നു. തൊട്ടുപിന്നാലെ ബന്ധുവായ ഒരാള്‍ കിണറ്റിലിറങ്ങി കുട്ടിയെ ചേര്‍ത്തുപിടിച്ച് മോട്ടോര്‍ പൈപ്പില്‍ താങ്ങിനിര്‍ത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തക്ക സമയത്തെ ഇടപെടലിലൂടെ കുട്ടിയെയും കിണറ്റിലിറങ്ങിയ ബന്ധുവിനെയും സുരക്ഷിതമായി പുറത്തെടുത്തു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അമ്മയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കോടതിയിൽ ഹാജരാക്കിയപ്പോൾ കോഴിക്കോട് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെ.എഫ്.സിയിലെ കൂട്ടസ്ഥലം മാറ്റം: നടപടി പ്രതികാരബുദ്ധിയോടെയെന്ന് യൂണിയനുകൾ; വെള്ളിയാഴ്ച പ്രതിഷേധ ധർണ
തിരിച്ചറിയൽ രേഖ നോക്കിയപ്പോൾ ഒരു സംശയം, ജനന തിയ്യതി ചോദിച്ചപ്പോൾ നിന്നു പരുങ്ങി; കുമ്പളം ടോൾ പ്ലാസയിൽ 'ഫ്രീ' യാത്ര നടത്തിയ യുവാവ് കുടുങ്ങി