16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി, പത്തനംതിട്ട സ്വദേശിയെ കണ്ടെത്തി

Published : Jul 25, 2026, 01:17 PM IST
Newborn

Synopsis

പ്രവാസിയായ യുവതിയുടെ പ്രസവ വിവരം വീട്ടുകാർക്ക് അറിയില്ല. സുഹൃത്തിന്റെ സഹായത്തിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി. പ്രവാസിയായ യുവതിയുടെ പ്രസവ വിവരം വീട്ടുകാർക്ക് അറിയില്ല. സുഹൃത്തിന്റെ സഹായത്തിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. സുഹൃത്താണ് സഹായിയെ സംഘടിപ്പിച്ചത്. സഹായിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു യുവതി മുങ്ങുകയായിരുന്നു. പത്തനംതിട്ട സീതത്തോട് സ്വദേശി ആണ് യുവതി. ഇവരെ കണ്ടെത്തി കോഴിക്കോടേയ്ക്ക് കൊണ്ടുവരുകയാണ്. പത്തനംതിട്ട സീതത്തോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതി മെഡിക്കൽ കോളേജിൽ നൽകിയ വിലാസം തെറ്റായിരുന്നു. വയനാട് സ്വദേശിയെന്നാണ് മെഡിക്കൽ കോളേജിൽ അറിയിച്ചത്.എട്ടാം തീയ്യതിയാണ് യുവതി മെഡിക്കൽ കോളേജിലെത്തിയത്. 

12ാം തീയ്യതി ഇവർ ആശുപത്രിയിൽ നിന്നും പോയിരുന്നു. യുവതിയുമായി അടുപ്പമുള്ള സ്ത്രീയാണ് ആശുപത്രിയിൽ കൂട്ട് നിന്നിരുന്നത് ഈ സ്ത്രീയെ കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു വരുത്തിയ ശേഷം കുഞ്ഞിനെ ഈ സ്ത്രീയെ ഏൽപ്പിച്ച് അമ്മ മുങ്ങുകയായിരുന്നു. കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ
രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു, ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം