'പരിശോധന ഇനിയും മൂന്ന് ദിവസം, വിജയിച്ചാൽ എംവിഡി സ്റ്റിക്കർ'; സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നിർബന്ധമെന്ന് ആർടിഒ

Published : May 22, 2024, 04:46 PM IST
'പരിശോധന ഇനിയും മൂന്ന് ദിവസം, വിജയിച്ചാൽ എംവിഡി സ്റ്റിക്കർ'; സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നിർബന്ധമെന്ന് ആർടിഒ

Synopsis

വാഹനങ്ങളുടെ സങ്കേതിക കാര്യങ്ങള്‍ക്ക് പുറമെ ജിപിഎസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവര്‍ത്തനവും വാതിലുകള്‍, സീറ്റുകള്‍ എന്നിവയും വിശദമായി പരിശോധിക്കും.

ഇടുക്കി: ജില്ലയിലെ സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന 25, 29, 30 തിയതികളിലും വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കട്ടപ്പന, കഞ്ഞിക്കുഴി, രാജമുടി, തൊടുപുഴ, വണ്ടിപ്പെരിയാര്‍, ദേവികുളം, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലാകും പരിശോധനകള്‍ നടക്കുന്നത്. എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി എം ഷബീര്‍ അറിയിച്ചു. 

വാഹനങ്ങളുടെ സങ്കേതിക കാര്യങ്ങള്‍ക്ക് പുറമെ ജിപിഎസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവര്‍ത്തനവും വാതിലുകള്‍, സീറ്റുകള്‍ എന്നിവയും വിശദമായി പരിശോധിക്കും. എല്ലാ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. പരിശോധനയില്‍ വിജയിക്കുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്റ്റിക്കര്‍ പതിക്കും. കൂടാതെ പരിശോധനാ ദിനത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നടത്തും. പരിശോധനയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആര്‍ടിഒ അറിയിച്ചു.

പരിശോധനാ ദിനവും സ്ഥലവും: 25ന് മോണ്‍ ഫോര്‍ട്ട് ഹൈസ്‌കൂള്‍ അണക്കര, ഗ്രീന്‍ ഗാര്‍ഡന്‍ സ്‌കൂള്‍ മാട്ടുക്കട്ട, കട്ടപ്പന ഓസാനം സ്‌കൂള്‍, സെയിന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍. 29ന് മൂന്നാര്‍ സിഎഫ് ടെസ്റ്റ് ഗ്രൗണ്ട്, മരിയഗിരി സ്‌കൂള്‍ പീരുമേട്, ഡി പോള്‍ സ്‌കൂള്‍ ഗ്രൗണ്ട് രാജമുടി. 30ന് വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുമാരമംഗലം.

പൊതു നിര്‍ദ്ദേശങ്ങള്‍ ചുവടെ: 

സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അത്തരം വാഹനങ്ങള്‍ ഓടിച്ച് 10 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. വാഹനത്തിന്റെ വാതിലുകളില്‍ അറ്റന്‍ഡന്‍മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. സ്‌കൂളിന്റേത് അല്ലാത്ത വാഹനങ്ങളില്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' ബോര്‍ഡ് വയ്ക്കേണ്ടതാണ്. വാതിലുകളുടേയും, ജനലുകളുടേയും ഷട്ടറുകള്‍ ക്യത്യമായി പ്രവര്‍ത്തിക്കേണ്ട തരത്തിലായിരിക്കണം. അവയ്ക്കിടയിലൂടെ മഴവെള്ളം അകത്തേയ്ക്ക് വരുന്നില്ലന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്‌കൂള്‍ ബാഗുകള്‍ വയ്ക്കുന്നതിന് റാക്ക് സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍, എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പര്‍ എന്നിവ വാഹനങ്ങളുടെ ഇരുവശങ്ങളിലും പതിക്കേണ്ടതാണ്.

വാഹനത്തിന് പിന്നില്‍ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്. കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവയുടെ ഉപയോഗം സ്‌കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സംവിധാനം സുരക്ഷമിത്ര സോഫ്റ്റവെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ വിദ്യാവാഹന്‍ ആപ്പുമായും ടാഗു ചെയ്യേണ്ടതാണ്. എന്നാല്‍ മാത്രമേ സ്‌കൂള്‍ വാഹനങ്ങളുടെ വിവരം മോട്ടേര്‍ വാഹന വകുപ്പിന്റെ സുരക്ഷമിത്ര പോര്‍ട്ടലില്‍ ലഭ്യമാവുകയുള്ളൂ. അത്യാവശ്യഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായം തേടുന്നതിനായി പാനിക് ബട്ടണുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. 

'സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി'; ആര്യയുടെ മറുപടി 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുറിയിലാകെ രക്തം, കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവ്,കൊയിലാണ്ടിയിൽ ദുരൂഹ മരണം
കൈ നിറയെ ദോശകളുമായിഅവര്‍ എത്തി, ശ്രദ്ധേയമായി ഭിന്നശേഷി കുട്ടികളുടെ 'ദോശ കാര്‍ണിവല്‍'