
ചേര്‍ത്തല: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഏജന്റ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ചേർത്തല പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. ചേര്‍ത്തല ജോയിന്റ് ആർടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി ബിജുവിനെ ഓട്ടോ കൺസൾട്ടന്റ് ഏജന്റ് തുറവൂർ തിരുമലഭാഗം പുത്തൻതറ തമ്പി യാണ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും മർദ്ദിച്ചുവെന്നും ആരോപിച്ച് ചേർത്തല ഡിവൈഎസ്പിപിക്ക് പരാതി നൽകിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓഫിസിനുള്ളിലെ കൗണ്ടറിന് സമീപം നിന്ന് ഫോമുകള്‍ പൂരിപ്പിക്കുകയായിരുന്ന തമ്പിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനാൽ മൊബൈല്‍ ഫോണില്‍ പടമെടുത്ത കെജി ബിജുവിന്റെ കൈപിടിച്ച് തിരിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും പിടിച്ചു തള്ളുകയും ചെയ്തന്നാണ് പരാതി.
ഓഫിസിലെത്തുന്നവര്‍ക്ക് തടസമായി നിന്നതിനാലാണ് തമ്പിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും കെജി. ബിജു പരാതിയിൽ പറയുന്നു. അതേസമയം തമ്പിയും ഇതേ ആശുപത്രിയിൽ ബിജു മർദ്ദിച്ചെന്നാരോപിച്ച് ചികിത്സ തേടി. ബിജുവിന്റെ ചില പ്രവർത്തികൾക്കെതിരെ കഴിഞ്ഞ ദിവസം ഏജന്റ് ട്രാൻസ്പോർട്ട് കമ്മീഷൻ ഓഫീസിൽ പരാതി നൽകിയിരുന്നതായും അതിന്റെ വിദ്വേഷത്തിലാണ് മർദിച്ചതെന്നാണ് തമ്പിയുടെ പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam