തട്ടുകടകൾ പുനഃസ്ഥാപിക്കാനുള്ള കച്ചവടക്കാരുടെ നീക്കം പൊലീസുമായുള്ള തർക്കത്തിനിടയാക്കി

Web Desk   | Asianet News
Published : May 14, 2020, 09:00 PM IST
തട്ടുകടകൾ പുനഃസ്ഥാപിക്കാനുള്ള കച്ചവടക്കാരുടെ നീക്കം പൊലീസുമായുള്ള തർക്കത്തിനിടയാക്കി

Synopsis

കച്ചവടക്കാർ ഇന്ന് നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തട്ടുകടകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി. ഈ സമയം പൊലീസും നഗരസഭ ഉദ്യോഗസ്ഥരുമെത്തി പൊളിച്ചുനീക്കാൻ തുടങ്ങുകയായിരുന്നു. 

കായംകുളം: വഴിയോര തട്ടുകടകൾ പുനഃസ്ഥാപിക്കാൻ വഴിയോര കച്ചവടക്കാർ നടത്തിയ നീക്കം പൊലീസുമായി തർക്കത്തിനിടയാക്കി. കഴിഞ്ഞ മാസം നഗരത്തിലെ വഴിയോര കച്ചവടം നടത്തിവന്ന തട്ടുകടകൾ പൊലീസും നഗരസഭയും ചേർന്ന് നീക്കം ചെയ്തിരുന്നു. തങ്ങളെ പുനഃരധിവസിപ്പിക്കാതെ നഗരസഭ ചെയ്ത ഈ നടപടിക്കെതിരെ വിവിധ യൂണിയനുകൾ രംഗത്ത് വന്നിരുന്നു. 

കച്ചവടക്കാർ ഇന്ന് നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തട്ടുകടകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി. ഈ സമയം പൊലീസും നഗരസഭ ഉദ്യോഗസ്ഥരുമെത്തി പൊളിച്ചുനീക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ യൂണിയൻ നേതാക്കൾ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി വാക്കേറ്റമായി. അടുത്ത ആഴ്ച ഇതുസംബന്ധിച്ച് ചർച്ച നടത്താമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വഴക്കിട്ട് പിണങ്ങിപ്പോയി, തിരിച്ചെത്തി രണ്ടാം ദിവസം വീണ്ടും വഴക്ക്; പേയാട് യുവതിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി
ഡൽഹി സ്വദേശിനിക്ക് വയനാടുകാരന്‍റെ മെസേജ്, പറഞ്ഞതെല്ലാം വിശ്വസിച്ച യുവതി 4 ലക്ഷം നൽകി; ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിൽ മലയാളി പിടിയിൽ