പറമ്പ് ഒഴിവാക്കി, വാടക വീട്ടിലെ ബക്കറ്റിലേക്ക് മാറ്റി; പക്ഷേ പ്ലാനിം​ഗ് എല്ലാം തെറ്റി, പിടിച്ചത് കഞ്ചാവ് ചെടി

Published : Apr 18, 2025, 12:32 PM IST
പറമ്പ് ഒഴിവാക്കി, വാടക വീട്ടിലെ ബക്കറ്റിലേക്ക് മാറ്റി; പക്ഷേ പ്ലാനിം​ഗ് എല്ലാം തെറ്റി, പിടിച്ചത് കഞ്ചാവ് ചെടി

Synopsis

മലപ്പുറം അരീക്കോട് ഒരു കിലോ കഞ്ചാവും കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് ഒരു കിലോ കഞ്ചാവും കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിയിൽ. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടക വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികളുമായാണ് അസം സ്വദേശി നാഗോൺ സ്വദേശി മുഹമ്മദ് ഹനീഫ (32)  പിടിയിലായത്. കാവനൂരിലെ വാടക വീട്ടിൽ ബക്കറ്റിലായിരുന്നു ഇയാൾ രണ്ട് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. അതേസമയം, കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. 

കുണ്ടന്നൂർ സ്വദേശി സച്ചിൻ കെ ബിനു, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. സൌത്ത് റെയിൽവേ സ്റ്റേഷനിന് സമീപത്ത് വെച്ച് സച്ചിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം മരടിൽ വെച്ച് അമൽ എന്ന യുവാവിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. 

ഇയാളുടെ ഫോണിൽ നിന്നാണ് സച്ചിന്റെ വിവരങ്ങൾ ലഭിച്ചത്. സച്ചിന്റെ ഫോൺ അടക്കം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾ ഒഡീഷ സ്വദേശിയെ ബന്ധപ്പെട്ടുവെന്ന് വ്യക്തമായി. പിന്നാലെ സച്ചിനെ നിരീക്ഷിച്ചാണ് പൊലീസ് കഞ്ചാവ് എത്തിച്ച ഒഡീഷ സ്വദേശിയിലേക്കും എത്തിയത്. 

ഒരു തെറ്റും ചെയ്യാതെ അഴിക്കുള്ളിൽ 4 ദിവസം, എന്നിട്ട് ഒരു മാപ്പ് പോലുമില്ല; പൊലീസിന് സംഭവിച്ചത് വൻ അബദ്ധം!
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്