ചാല കമ്പോളത്തിൽ നൂറുവർഷത്തിലേറെയായി പ്രവർത്തിക്കുന്ന എംആർടി മെറ്റൽ മാർട്ട് അടച്ചുപൂട്ടി

Published : Jul 09, 2026, 10:50 AM IST
MRT Metal Mart

Synopsis

തിരുവനന്തപുരത്തെ ചാല കമ്പോളത്തിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ 'എംആർടി മെറ്റൽ മാർട്ട്' പൂട്ടി. ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിലുള്ള കുടുംബതർക്കത്തെ തുടർന്നുണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കട പൂട്ടി സീൽ ചെയ്തത്. ഇതോടെ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി.

തിരുവനന്തപുരം: അനന്തപുരിയുടെ വാണിജ്യ ഹൃദയമായ ചാല കമ്പോളത്തിൽ ഒരു നൂറ്റാണ്ടോളം തലയുയർത്തി നിന്ന പ്രശസ്ത വ്യാപാര സ്ഥാപനം 'എംആർടി മെറ്റൽ മാർട്ട്' പൂട്ടി. ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിൽ നിലനിന്ന കുടുംബതർക്കങ്ങൾക്കൊടുവിൽ, ഹൈക്കോടതി വിധിപ്രകാരമാണ് അധികൃതർ കട പൂട്ടി സീൽ ചെയ്തത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഉടമകൾ തമ്മിൽ കാലങ്ങളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. 

ഇതിനിടെ ലൈസൻസ് പുതുക്കാൻ പല തവണ കോർപ്പറേഷൻ അറിയിപ്പ് നൽകിയെങ്കിലും സഹോദരന്മാരിൽ ഒരാൾ എതിർത്തു. ഇതോടെയാണ് തർക്കം കോടതിയിലെത്തിയത്. കോടതി വിധി എതിരായതോടെ പൊലീസ് ഉൾപ്പെടെ എത്തി ജീവനക്കാരെ പുറത്തിറക്കി. ഇതിന് ശേഷമാണ് അധികൃതർ കട പൂട്ടിയത്. നടപടിക്രമങ്ങളുടെ ഭാഗമായി ചാല തെരുവിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കട അടച്ചതോടെ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളുടെ ചികിത്സയ്ക്കായി ബൈക്കിൽ കേരളത്തിലേക്ക് യാത്ര, ബൈപ്പാസിൽ വെച്ച് പിന്നിലിരുന്ന വീട്ടമ്മയുടെ 7 പവന്‍റെ മാല കവര്‍ന്നു, അന്വേഷണം
പ്രിയദര്‍ശിനിയിൽ 'ഗതികെട്ട്" സര്‍വം മറന്ന് സ്വകാര്യ ബസുടമ; കുട്ടിമാളു സര്‍വീസ് നടത്തേണ്ട സമയത്ത് കെസ്ആര്‍ടിസി, ബസിന് അടിയിൽ കിടന്നു പ്രതിഷേധം