400 മീറ്റർ നീളവും 61.3 മീറ്റർ വീതിയും, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നു കൂടി വിഴിഞ്ഞത്ത്, എംഎസ്‌സി മിക്കോൾ പോർട്ടിൽ നങ്കൂരമിട്ടു

Published : May 17, 2026, 07:49 PM IST
 Vizhinjam port

Synopsis

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ 'എംഎസ്‌സി മിക്കോൾ' വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ 'എംഎസ്‌സി മിക്കോൾ' (MSC MICOL) വിഴിഞ്ഞം തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഈ ഭീമൻ കപ്പലിന് 24,000-ത്തിലധികം ടിഇയു കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കപ്പലുകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സിംഗപ്പൂർ, പോർട്ട് ക്ലാങ്, കൊളംബോ തുടങ്ങിയ ആഗോള തുറമുഖങ്ങളുടെ നിരയിലേക്ക് ഇതോടെ വിഴിഞ്ഞവും ഉയർന്നു കഴിഞ്ഞു. സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തെ ട്രാൻസ്ഷിപ്പ്മെന്‍റ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും. സാധാരണ കപ്പലുകളേക്കാൾ ആറിരട്ടിയിലധികം ചരക്ക് വഹിക്കാൻ ഇതിന് ശേഷിയുണ്ട്. നേരത്തെ ഭീമൻ കപ്പലായ എംഎസ്‌സി ഐറീനയും വിഴിഞ്ഞത്തെത്തിയിരുന്നു.

നിലവിൽ ഒരു മാസം 60 കപ്പലുകൾ എത്തുന്ന വിഴിഞ്ഞത്ത് 1.2 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്യുന്നത്.ഒരേസമയം, 36000 ടി.ഇ.യു.വാണ് (കണ്ടെയ്‌നർ) തുറമുഖത്തെ യാർഡിന്‍റെ ശേഷിയെങ്കിലും പുറത്തെ ഗ്രൗണ്ടിലുൾപ്പെടെ 40000 ടിഇയു ഇപ്പോൾ ദിവസവും ഇവിടെ സൂക്ഷിക്കുന്നുണ്ട്. അടുത്തഘട്ടത്തിലെ 1.2 കിലോമീറ്റർ യാർഡ് നിർമ്മാണം 400 മീറ്ററിന്‍റെ മൂന്നുഘട്ടമായാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ 400 മീറ്റർ ബെർത്ത് അടുത്തവർഷം ആദ്യവും രണ്ടാമത്തെ 400 മീറ്റർ വർഷാവസാനവും തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുമ്പ് മഴയെത്തും മുൻപേ എല്ലാം ശരിയാക്കിയിരുന്നു, ഇപ്പോൾ കോർപറേഷൻ ഇടപെടുന്നില്ലെന്ന് നാട്ടുകാർ; മാലിന്യം നിറഞ്ഞ് ആമയിഴഞ്ചാൻ തോട്
മലപ്പുറത്തെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, 89 ഗ്രാം എംഡിഎം.എയുമായി മൂന്നംഗസംഘം പിടിയില്‍