ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; ഒരാൾ കൂടി പിടിയിൽ

Published : Nov 23, 2026, 12:45 AM IST
ARREST

Synopsis

മുഹമ്മയിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. കാപ്പ നിയമപ്രകാരം നേരത്തെ നടപടി നേരിട്ട കിരൺ ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

മുഹമ്മ: ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഹമ്മ പഞ്ചായത്തിൽ കായിച്ചിറ വീട്ടിൽ കിരണിനെയാണ് (26) മുഹമ്മ പൊലീസ് പിടികൂടിയത്. മുഹമ്മ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട ഇയാൾ നേരത്തെ കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ്.

നവംബർ 16-ന് രാത്രി 11.30-ഓടെ മുഹമ്മ പുത്തനങ്ങാടിയിലുള്ള ബാറിന്റെ വളപ്പിലായിരുന്നു സംഭവം. ബാറിൽ സംഘം ചേർന്നിരുന്ന് സംസാരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട യുവാവിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. കല്ലും ആയുധവും ഉപയോഗിച്ചുള്ള മർദനത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിയും നാലു പല്ലും പൊട്ടി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേർത്തല ഡിവൈഎസ്‌പി മഞ്ജുലാലിന്റെ നിർദേശപ്രകാരം ചേർത്തല പൊലീസ് ഇൻസ്പെക്ടർ മഞ്ജുദാസിന്റെ നേതൃത്വത്തിൽ മുഹമ്മ എസ്എച്ച്ഒ ഡി സജീവ് കുമാർ, സബ് ഇൻസ്പെക്ടർ സന്തോഷ്, എഎസ്ഐ ശ്യാംകുമാർ, സിപിഒ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിമാലിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ, 25കാരി നിരീക്ഷണത്തിൽ
പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ പിഴ, കർശന നിരോധനം മറികടന്നാൽ പ്രോസിക്യൂഷൻ നടപടി