ഒന്നും രണ്ടുമല്ല, കാഞ്ഞിരംകുളത്ത് വാഴത്തോട്ടത്തിൽ നിന്ന് പലപ്പോഴായി മോഷണം, പോയത് 26000 രൂപയുടെ വാഴക്കുലകൾ; 2പേർ അറസ്റ്റിൽ

Published : Jun 05, 2025, 11:24 PM IST
banana tree

Synopsis

വാഴക്കുലകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാഞ്ഞിരംകുളം കഴിവൂർ സ്വദേശികളായ ശരത്ത്(21) സൂരജ്(21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം: വാഴക്കുലകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാഞ്ഞിരംകുളം കഴിവൂർ സ്വദേശികളായ ശരത്ത്(21) സൂരജ്(21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പയറ്റുവിള സ്വദേശി രാമചന്ദ്രനും സുഹൃത്തുക്കളും ചേർന്നു നടത്തിയ കൂട്ടുകൃഷി വാഴത്തോട്ടത്തിൽ നിന്നു പലപ്പോഴായി 26,000 രൂപയുടെ കപ്പവാഴക്കുലകൾ മോഷ്ടിച്ചതോടെയാണ് പരാതി നൽകിയത്. പ്രതികളിൽ ശരത്തിനെതിരെ വിഴിഞ്ഞം, കാഞ്ഞിരംകുളം സ്‌റ്റേഷനുകളിൽ പോക്സോ, വാഹന മോഷണ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ, മോതിര വിരലിന്‍റെ അറ്റം കടിച്ചെടുത്തു, കീഴ് ചുണ്ട് രണ്ട് കഷണമായി
പുലർച്ചെ മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ ഒരാൾ, നാടുകടത്തിയ കാപ്പ കേസ് പ്രതി നാട്ടിലെത്തി, പെട്ടത് പൊലീസിന് മുന്നിൽ; അറസ്റ്റ്