മുണ്ടൂരിൽ പൊലീസിന്റെ വാഹന പരിശോധന; അളിയൻമാരെന്ന് പറഞ്ഞു, പാന്റ്സിന്റെ അടിയിലും ബാഗിലുമടക്കം ഒളിച്ചു വച്ചു; 48 ലക്ഷവുമായി 2 പേർ പിടിയിൽ

Published : Oct 04, 2025, 08:45 AM IST
Palakkad Currency

Synopsis

പാലക്കാട് മുണ്ടൂരിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. സ്വർണ്ണം വിറ്റ പണമാണിതെന്ന് ഇവർ അവകാശപ്പെട്ടെങ്കിലും രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. 

പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി 2 യുവാക്കളെ മുണ്ടൂർ പൊലീസ് പിടികൂടി. ഇവരുടെ ബാഗിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലും ആയാണ് പണം കണ്ടെത്തിയത്. ട്രിച്ചി ചുണ്ണാമ്പ്ക്കാരത്തെരുവിൽ പ്രസാദ് (30), പട്ടാമ്പി പന്താപ്പറമ്പ് നന്ദ നിവാസിൽ ധനഞ്ജയ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തങ്ങൾ ഇരുവരും അളിയൻമാരാണെന്നും സ്വർണ്ണപ്പണിയാണ് ചെയ്യുന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. സ്വർണ്ണം വിറ്റ് കിട്ടിയ പൈസയും ആയാണ് നാട്ടിലേക്ക് വന്നത്. എന്നാൽ ഇവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പൊലീസ് ഇവരുടെ വാക്കുകൾ മുഖവിലക്കെടുത്തില്ല. കൂടുതൽ അന്വേഷണത്തിനായി പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ