
സുല്‍ത്താന്‍ ബത്തേരി: ഏറെ സഞ്ചാരികള്‍ രാത്രിയും പകലുമായി വന്നിറങ്ങുന്ന ബത്തേരി നഗരത്തിലെ രാത്രി തട്ടുകടകളില്‍ പരിശോധന നടത്തി നഗരസഭ ആരോഗ്യവിഭാഗം. പഴകിയ എണ്ണ, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം, വൃത്തിഹീനമായ സാഹചര്യം എന്നിവ കണ്ടെത്താനുള്ള പരിശോധനയായിരുന്നു കഴിഞ്ഞ രാത്രി നടത്തിയത്. ഇതില്‍ നിരവധി കടകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
നഗരത്തിലെ 14 തട്ടുകടകളിലാണ് പരിശോധന നടത്തിയത്. നിരോധിക്കപ്പെട്ടതും ഒറ്റത്തവണ ഉപയോഗിക്കേണ്ടതുമായ വസ്തുക്കള്‍ തട്ടുകടകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത്തരം നിയമലംഘങ്ങള്‍ നിര്‍ത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ പാകം ചെയ്ത ആഹാര സാധനങ്ങള്‍ മൂടിയില്ലാതെ വെച്ചിരിക്കുന്നതായും പരിശോധക സംഘം കണ്ടെത്തി. ഇതു സംബന്ധിച്ചും കര്‍ശനമായ താക്കീതാണ് തട്ടുകട നടത്തിപ്പുകാര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയത്.
കടകളില്‍ നിന്നുള്ള മലിന ജലം പൊതു ഓടയിലേക്കു ഒഴുക്കി വിടുന്ന തട്ടുകടകളുടെ വിവരം ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യം സംബന്ധിച്ചുള്ള പിഴ ചുമത്തിത്തുടങ്ങും. നിശ്ചിത ഇടവേളകളില്‍ നഗരത്തിലെ മുഴുവന്‍ തട്ടുകടകളിലും ഹോട്ടലുകളിൽ പരിശോധന നടത്തുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam