ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്കിലെത്തിയ നഗരസഭാധ്യക്ഷന് പിഴ

Published : Mar 28, 2020, 08:07 AM IST
ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്കിലെത്തിയ നഗരസഭാധ്യക്ഷന് പിഴ

Synopsis

. മാസ്ക് ധരിക്കേണ്ടതിനെപ്പറ്റി സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്ന അധ്യക്ഷന്റെ വിശദീകരണം അംഗീകരിച്ച പൊലീസ് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കണമെന്ന് നിർദേശിക്കുകയായിരുന്നു.

കായംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്കിലെത്തിയ നഗരസഭാധ്യക്ഷനെ തടഞ്ഞ് പൊലീസ് പിഴയടപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഹെൽമറ്റ് ധരിക്കാതെ വന്ന  നഗരസഭാധ്യക്ഷൻ എൻ ശിവദാസനെ തടഞ്ഞത്.

കഴിഞ്ഞദിവസത്തെ നഗരസഭ ബജറ്റ് യോഗത്തിൽ പങ്കെടുക്കാനായിരുന്നു യാത്ര. കെപി റോഡിൽ പാർക്ക് ജംക്ഷനിൽ സിഐയും സംഘവും തടഞ്ഞു. മാസ്ക് ധരിക്കേണ്ടതിനെപ്പറ്റി സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്ന അധ്യക്ഷന്റെ വിശദീകരണം അംഗീകരിച്ച പൊലീസ് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കണമെന്ന് നിർദേശിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി 500 രൂപ പിഴ അടച്ചു. 

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു