കുറവൻകോണത്ത് നാലു നില കെട്ടിടത്തിലെ അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ

Published : Sep 09, 2026, 06:45 PM IST
Building

Synopsis

തിരുവനന്തപുരം കുറവൻകോണത്ത് അനധികൃതമായി നിർമ്മിച്ചുകൊണ്ടിരുന്ന നാലുനില കെട്ടിടം നഗരസഭ തടഞ്ഞു. മുൻപ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും രഹസ്യമായി പണി പുനരാരംഭിച്ചതിനെ തുടർന്നാണ് ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ നടപടിയെടുത്തത്.

തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്. കുറവൻകോണത്ത് അനധികൃതമായി നടത്തി വന്നിരുന്ന നാലു നില കെട്ടിട നിർമ്മാണമാണ് ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്.

ഒരാഴ്ച മുമ്പ് നഗരസഭ ടൗൺ പ്ലാനിംഗ് സ്‌ക്വാഡ് മ്യൂസിയം പോലീസിന്റെ സാന്നിദ്ധ്യത്തിൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണ് രഹസ്യമായി പണി പുനരാരംഭിച്ചത്. നിർമ്മാണ ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെയാണ് ഈ കെട്ടിടം പണിതത്.

അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനൊപ്പം പോലീസിന്റെ കൂടി കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്നും അനുമതി ഇല്ലാത്ത ഇത്തരം നിർമ്മാണങ്ങൾ പൊളിച്ചു കളയാൻ നിർദ്ദേശം നൽകുമെന്നും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു. നഗരസഭാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു. ബി., ഓവർസിയർമാരായ ശിവകുമാർ. ബി, രമ്യ രമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്റെ മെമ്മറി കാർഡ് എടുത്തോ', തർക്കം; പിന്നാലെ അയൽവാസിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റിൽ
കൈചൂണ്ടിമുക്കിലെ ബൈക്ക് അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരനും മരിച്ചു