സ്പിരിറ്റ് എവിടെനിന്ന് എത്തിച്ചതാണെന്നും എവിടേക്ക് കൊണ്ടുപോകാനാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് അന്വേഷണം തുടരുകയാണ്.

കൊച്ചി: എറണാകുളം വെള്ളാരപ്പിള്ളി കൂവപ്പാടത്ത് വൻ സ്പിരിറ്റ് വേട്ട. 20,000 ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. വെൽഡിങ് വർക്ക്‌ഷോപ്പിനോട് ചേർന്നുള്ള ചെറിയ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 400 ഓളം കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെറ്റാലി സ്വദേശി തോമസിനെ എക്സൈസ് പിടികൂടി. സ്പിരിറ്റ് എവിടെനിന്ന് എത്തിച്ചതാണെന്നും എവിടേക്ക് കൊണ്ടുപോകാനാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് അന്വേഷണം തുടരുകയാണ്.

YouTube video player