
മൂന്നാര്‍: മൂന്നാറിലെ ശുചീകരണപ്രവര്‍ത്തനം പൊതുജനം ഏറ്റെടുക്കുന്നു. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച രാവിലെ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ആളുകളെത്തി. മൂന്നാര്‍ നല്ലതണ്ണി കവലയില്‍ നിന്നും ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ആര്‍ ഒ ജംഗ്ഷനിലാണ് അവസാനിച്ചത്.
ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണയുടെ നേതൃത്വത്തില്‍ അഗ്നിശമന സേനയുടെ സഹയത്തോടെ ടൗണ്‍ കഴുകി വ്യത്തിയാക്കി. ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രനടക്കമുള്ളവര്‍ ശുചീകരണപ്രവര്‍ത്തന യജ്ഞത്തില്‍ പങ്കാളികളായി. വിന്റര്‍ കാര്‍ണിവലിന് മുന്നോടിയായി നടത്തിയ ശുചീകരണ യജ്ഞത്തില്‍ ജനപങ്കാളിത്തം കുറവായിരുന്നെങ്കിലും ഇത്തവണത്തെ പ്രവര്ഡത്തനങ്ങള്‍ ജനം ഏറ്റെടുക്കുന്നതാണ് കണ്ടത്.
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചാണ് മൂന്നാറില്‍ ശുചീകരണം നടത്തിയത്. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങല്‍ നടത്തുകയാണ് ലക്ഷ്യമെന്ന് സബ് കളക്ടര്‍ പറഞ്ഞു. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാറും, പ്രസിഡന്‍റ് ആര്‍. കറുപ്പസ്വാമിയും, മൂന്നാര്‍ ഡി വൈ എസ് പി രമേഷ് കുമാറും, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാറും മൂന്നാര്‍ വോയ്‌സ് സംഘനയുടെ സെക്രട്ടറി ജി മോഹന്‍ കുമാറും, മൈ മൂന്നാര്‍ മൂവ്മെന്റ് അംഗങ്ങളും വിവിധ സംഘടന നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam