
മൂന്നാറിലേയ്ക്ക് എത്തുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായി റോയൽ വ്യൂ 2.0. രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. മൂന്നാറിലെ നിരത്തിലിറങ്ങി അധികം വൈകാതെ തന്നെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് യാത്ര ഹിറ്റായി മാറിയിരുന്നു. സർവീസ് ആരംഭിച്ച് വെറും 9 മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന്റെ വരുമാനം 1 കോടി പിന്നിട്ടു. ഇതിന് പിന്നാലെയാണ് രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കൂടി മൂന്നാറിലേയ്ക്ക് എത്തുന്നത്.
പുറംകാഴ്ചകൾ പൂർണമായി കാണുന്ന രീതിയിലാണ് ബസിന്റെ നിർമ്മാണം. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും താഴ്വരകളുടെയുമെല്ലാം വിശാലമായ കാഴ്ചകൾ ബസിന്റെ മുകൾ ഭാഗത്തിരുന്ന് ആസ്വദിക്കാം. കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ബസ് പൂർണമായും നിർമ്മിച്ചിരിക്കുന്നത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് എങ്ങനെ റോയൽ വ്യൂ ഡബിൾ ഡക്കറിൽ സീറ്റ് ഉറപ്പിക്കാം എന്ന് നോക്കാം.
റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന് ദിവസേന മൂന്ന് ട്രിപ്പുകളാണുള്ളത്. രാവിലെ 9 മണിയ്ക്കാണ് ആദ്യത്തെ ട്രിപ്പ്. ഉച്ചയ്ക്ക് 12.30നും വൈകുന്നേരം 4 മണിയ്ക്കും ട്രിപ്പുകളുണ്ട്. ബസിൽ ആകെ 50 സീറ്റുകളാണുള്ളത്. ഇതിൽ ലോവർ ഡെക്കിൽ ഒരാൾക്ക് 200 രൂപയും അപ്പര്‍ ഡെക്കിൽ 400 രൂപയുമാണ് നിരക്ക്. ആകെ 3 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയിൽ ലോക്ക്ഹാർട്ട് വ്യൂ, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. onlineksrtc swift.com എന്ന ലിങ്കിൽ കയറി സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
എങ്ങനെ ബുക്ക് ചെയ്യാം?
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam