രാവിലെ യുഡിഎഫ് പ്രസിഡന്റ്,  വൈകിട്ട് എൽഡിഎഫ് പ്രസിഡന്റ്; മൂന്നാർ പഞ്ചായത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്

Published : Jul 14, 2023, 06:05 PM ISTUpdated : Jul 14, 2023, 06:14 PM IST
രാവിലെ യുഡിഎഫ് പ്രസിഡന്റ്,  വൈകിട്ട് എൽഡിഎഫ് പ്രസിഡന്റ്; മൂന്നാർ പഞ്ചായത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്

Synopsis

21 അം​ഗ ബോർഡിൽ 11 അം​ഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരം​ഗത്തിന്റെ വോട്ട് അസാധുവായി.

മൂന്നാർ: നാടകീയതകൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നറുക്കെടുപ്പിലൂടെയാണ് ജ്യോതി സതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നറുക്ക് വീണത് ജ്യോതി സതീഷ് കുമാറിനാണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ വരണാധികാരി വിജയിയായി പ്രഖ്യാപിച്ചിരിന്നു. തുടർന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് സമീപിച്ചു. പിന്നീട് സാങ്കേതിക പിഴവുണ്ടായി എന്ന് വരണാധികാരി സമ്മതിച്ചതോടെയാണ് ജ്യോതി സതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്.

Read More.. 'ചാക്കിന് 50 രൂപ കുറച്ച് സിമന്റ്!, 100 ചാക്കിന്റെ ലോഡ് ഉടനെത്തും, പണം ഗൂഗിൾ പേയിൽ മതി'; 32000 തട്ടി, അറസ്റ്റ്

ഏറെ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ഇന്ന് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പ് നടന്നത്. 21 അം​ഗ ബോർഡിൽ 11 അം​ഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരം​ഗത്തിന്റെ വോട്ട് അസാധുവായതിനെ  തുടർന്ന് 10 വീതം വോട്ട് ഇരു സ്ഥാനാർഥികൾക്കും ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.  യുഡിഎഫിനായി സ്ഥാനാർഥി ദീപാ രാജ്കുമാറാണ് മത്സരിച്ചത്.

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്