മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർതൃസഹോദരന്റെ കാർ തല്ലിത്തകർത്തു; പൊലീസ് അന്വേഷണം ആരംഭിച്ചു

Web Desk   | Asianet News
Published : Jan 16, 2022, 03:44 PM ISTUpdated : Jan 16, 2022, 04:08 PM IST
മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർതൃസഹോദരന്റെ കാർ തല്ലിത്തകർത്തു; പൊലീസ് അന്വേഷണം ആരംഭിച്ചു

Synopsis

കഴിഞ്ഞ ദിവസം വനിത പ്രസിഡൻ്റായ പ്രവീണയെ ദേഹോപദ്രവം ചെയ്യുന്നതരത്തിൽ ചില പ്രവർത്ത എത്തിയതോടെ  മൂന്നാർ പോലീസിലും വനിത കമ്മീഷനിലും പരാതി നൽകി. 

ഇടുക്കി: മൂന്നാർ പഞ്ചായത്ത് പ്രസിഡൻ്റിന്റെ ഭർതൃസഹോദരൻ്റെ കാർ സാമൂഹ്യ വിരുദ്ധർ (Car Distroyed) തല്ലിതകർത്തു. എസ്റ്റേറ്റിലെ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറാണ് രാത്രിയിൽൽ സാമൂഹ്യവിരുദ്ധർ തല്ലിതകർത്തത്. ഇടുക്കി യുഡിഎഫിൽ നിന്നും കൂറുമാറി എൽഡിഎഫിലേക്ക് പോയ (Praveena Kumar) പ്രസിഡൻ്റ് പ്രവീണ കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നൂറുദിന റിലേ സമരം പഞ്ചായത്ത് ഓഫിസിന് സമീപത്ത് ആരംഭിച്ചിരുന്നു. 

പ്രസിഡൻ്റ് രാവിലെ ഓഫീസിലെത്തുമ്പോഴും വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴും സമരക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ദിവസം വനിത പ്രസിഡൻ്റായ പ്രവീണയെ ദേഹോപദ്രവം ചെയ്യുന്നതരത്തിൽ ചില പ്രവർത്ത എത്തിയതോടെ  മൂന്നാർ പോലീസിലും വനിത കമ്മീഷനിലും പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെയാണ് നടയാർ എസ്റ്റേറ്റിലെ ഭർതൃസഹോദരൻ്റ വീട്ടിൽ നിർത്തിയിട്ടിരുന്ന ഐ-20 വാഹനം രാത്രിയിൽ സാമൂഹ്യവിരുദ്ധർ തല്ലിതകർത്തത്. ഇതിനുപിന്നിലും കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പ്രസിഡന്റിന്റെ ആരോപണം. കഴിഞ്ഞ ദിവസം കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത ചില പ്രവർത്തകരാണ് കാർ തല്ലിതകർത്തതെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം