പി എഫ് ഓഫീസ് തുറന്നില്ല; കുത്തിയിരുപ്പ് സമരവുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും

By Web TeamFirst Published Dec 12, 2018, 7:14 PM IST
Highlights

പ്രവര്‍ത്തിദിവങ്ങളില്‍ പോലും ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥനെതിരെ നിയമനടപടികള്‍ സ്വീകരിക്കണെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നയുമല്ല വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഓഫീസര്‍മാര്‍ തയ്യറാകുന്നില്ല

ഇടുക്കി: പി എഫ് ഓഫീസ് തുറക്കാത്തതില്‍ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരവുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂന്നാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പി എഫ് ഓഫീസ് തുറക്കാതാണ് ഇരുവരെയും സമരത്തിലേക്ക് നയിച്ചത്. രാവിലെ ഓഫീസ് തുറക്കുമെന്ന് കരുതി തോട്ടംതൊഴിലാളികളടക്കം ഓഫീസിന് മുമ്പില്‍ നിലയുറപ്പിച്ചിരുന്നു. 

ഉച്ചയായിട്ടും ഓഫീസ് തുറക്കാതെവന്നതോടെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാറിന്റെയും മുമ്പില്‍ പരാതിയുമായെത്തി. ഇതോടെ ഓഫീസ് തുറക്കാത്തത് സംബന്ധിച്ച് വിവരങ്ങള്‍ അറിയുന്നതിന് ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പി ഓഫീസിലെത്തിയ ആദിവാസികളടക്കം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നിലയുറപ്പിച്ചതോടെ  കുത്തിയിരിപ്പ് സമരവുമായി ഇരുവരും രംഗത്തെത്തുകയായിരുന്നു. 

പ്രവര്‍ത്തിദിവങ്ങളില്‍ പോലും ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥനെതിരെ നിയമനടപടികള്‍ സ്വീകരിക്കണെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നയുമല്ല വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഓഫീസര്‍മാര്‍ തയ്യറാകുന്നില്ല. പാരാതികള്‍ ബോധിപ്പിക്കാന്‍ കോട്ടയം ഓഫീസില്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നതിന് അധിക്യതര്‍ തയ്യറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അധിക്യര്‍ നിസംഗത തുര്‍ന്നാല്‍ ശ്ക്തമായ സമരവുമായി ഭരണസമിതി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

click me!