മൂന്നാറിലെ സ്കൂള്‍ കാലികളുടെ ഇടത്താവളമാകുന്നു

By Web TeamFirst Published Nov 4, 2018, 4:23 PM IST
Highlights

ദേശീയപാതയോരതത് സ്ഥിപിച്ചിരിക്കുന്ന സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നതിനായി ചുറ്റുമതില്‍ സ്ഥാപിക്കാന്‍ അധിക്യതര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പണികള്‍ പാതിവഴിയില്‍ മുടങ്ങി. ഇതോടെ കുട്ടികള്‍ കളിക്കുന്ന മൈതാനങ്ങള്‍ മുഴുവനും കാലികള്‍ കൈയ്യടക്കുകയും ചെയ്തു. രാത്രികാലങ്ങളില്‍ സ്‌കൂള്‍ അങ്കണം സാമൂഹ്യവിരുദ്ധരുടെ താവളമാകുകയും ചെയ്യും

ഇടുക്കി: ചുറ്റുമതില്‍ നിര്‍മ്മാണം പാതിവഴിയല്‍ നിലച്ചതോടെ കാലികളുടെ ഇടത്താവളമായി മൂന്നാര്‍ തമിഴ് ആഗ്ലോ ഇന്‍ഡ്യന്‍ സ്‌കൂള്‍.  മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായാണ് ബ്രീട്ടിഷുകാര്‍ സ്‌കൂള്‍ നിര്‍മ്മിച്ചത്. തികച്ചും നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിനോട് അധികൃതരുടെ അവഗണനയ്ക്കും പതിറ്റാണ്ടുകളുടെ പഴക്കുമുണ്ട്.

ദേശീയപാതയോരതത് സ്ഥിപിച്ചിരിക്കുന്ന സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നതിനായി ചുറ്റുമതില്‍ സ്ഥാപിക്കാന്‍ അധിക്യതര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പണികള്‍ പാതിവഴിയില്‍ മുടങ്ങി. ഇതോടെ കുട്ടികള്‍ കളിക്കുന്ന മൈതാനങ്ങള്‍ മുഴുവനും കാലികള്‍ കൈയ്യടക്കുകയും ചെയ്തു. രാത്രികാലങ്ങളില്‍ സ്‌കൂള്‍ അങ്കണം സാമൂഹ്യവിരുദ്ധരുടെ താവളമാകുകയും ചെയ്യും. 

സ്‌കൂളിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടുന്നതിന് അധിക്യതര്‍ തയ്യറാകാതെവന്നതോടെ ഇഴ ജനമ്തുക്കളുടെ ശല്യവും രൂക്ഷമാണ്. സ്‌കൂളിന്റെ പ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത് ദോശീയപാതയോരത്താണ്. ദോശായപാത ക്രോസ് ചെയ്ത് സ്‌കൂളിലേയ്ക്ക് കടക്കുവാന്‍ റോഡില്‍ സീബ്രാലൈനുകളും രേഖപ്പെടുത്തിയിട്ടില്ല.

മാത്രവുമല്ല പ്രവേശനകവാടത്തിലേയ്ക്കെത്തിയ വിദ്യാര്‍ത്ഥി അപകടത്തല്‍പെട്ട സംഭവവും  ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവേശന കവാടം മാറ്റുന്നതിനടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും നേതൃത്വത്തില്‍ നിരവധി തവണ ബന്ധപ്പെട്ട ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 

click me!