
മുവാറ്റുപുഴ: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മുവാറ്റുപുഴ മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി(37)യെയാണ് കാപ്പ ചുമത്തി വിയ്യൂര്ഴ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം,രാമമംഗലം, ഇടുക്കി കട്ടപ്പന, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, മോഷണം,അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
2024 നവംബറിൽ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയിൽ വച്ച് പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഇയാൾ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞ ഒക്ടോബർ മാസം ആദ്യം ചാലക്കുടി കെഎസ്ആർടിസി റോഡിലെ ഒരു ലോഡ്ജിൽ വച്ച് ഒരു യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാലയും, മൊബൈൽ ഫോണും, പഴ്സിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചതിന് ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. വാഴക്കുളം സ്റ്റേഷൻ ഹൌസ് ഓഫീസർ പി.ബി ഷാഹുൽ ഹമീദ്, അസി. സബ്ബ് ഇൻ സ്പെക്ടർമാരായ വിനു എസ് നായർ , കെ.ആർ ബിനു എന്നിവരാണ് അറസ്റ്റ് ചെയ്തത് ,
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam