യുവതിയെ കുത്തിക്കൊന്ന കേസ്; കിണറില്‍ ഇറങ്ങി ഒളിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ

Published : Mar 18, 2026, 11:39 AM IST
Arrest

Synopsis

തൃശൂരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സൗമ്യ എന്ന യുവതിയെ കുത്തിക്കൊന്ന ശേഷം സമീപത്തെ കിണറ്റില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതി തോമസിനെ പൊലീസ് പിടികൂടി. 

തൃശൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസിയായ പ്രതി റിമാൻഡില്‍. ക്രിസ്റ്റഫര്‍ നഗര്‍ പുത്തൂര്‍ വീട്ടില്‍ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. കിണറില്‍ ഇറങ്ങി ഒളിക്കാന്‍ ശ്രമിച്ച പ്രതി അപ്പാടന്‍ തോമസിനെ ഒല്ലൂര്‍ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

വീട്ടില്‍ വളര്‍ത്തുന്ന പട്ടി റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്ന് സൗമ്യ പിന്നാലെ ഇറങ്ങിയതായിരുന്നു. ഈ സമയം പിന്നാലെ കത്തിയുമായി വന്ന തോമസ് സൗമ്യയെ കുത്തുകയായിരുന്നു. അര മണിക്കൂറോളം റോഡില്‍ കിടന്ന സൗമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറില്‍ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയില്‍ പൊലീസ് കണ്ടെത്തി. പിന്നീട് അഗ്‌നി രക്ഷാസേന എത്തിയാണ് പ്രതിയെ കിണറ്റില്‍ നിന്ന് കയറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് പ്രതി. സൗമ്യയുടെ മക്കള്‍: ഏഗ്‌ന, ആരോണ്‍. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധികാരത്തിലേറി രണ്ട് മാസം പിന്നിടുമ്പോൾ കൊച്ചി മേയർ വി.കെ. മിനിമോൾക്കെതിരെ വിജിലൻസ് അന്വേഷണം, രാജിവെക്കണമെന്ന് പ്രതിപക്ഷം
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു, ആഴത്തിൽ മുറിവേറ്റു