പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു, ആഴത്തിൽ മുറിവേറ്റു

Published : Mar 18, 2026, 11:11 AM IST
Kerala Police

Synopsis

നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സിഐ ക്ക് കുത്തേറ്റത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് കുത്തിയത്.

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്‌റ്റെപ്റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പരപ്പനങ്ങാടി കുപ്പി വളവിൽ വെച്ച്‌ ഇന്നലെയാണ് സംഭവം. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയെന്നാണ് വിവരം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സിഐ ക്ക് കുത്തേറ്റത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് കുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കണ്ട'; ചെങ്ങന്നൂർ കോൺ​ഗ്രസിനുള്ളിൽ തമ്മിലടി
പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം, മൊഗ്രാലിൽ വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് മറ്റൊരു ഇരുപതുകാരൻ