മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലെ കൊലപാതകം; പ്രതികൾ കുറ്റക്കാരെന്ന് കോടതി

By Web TeamFirst Published Oct 6, 2021, 4:27 PM IST
Highlights
മോതിരം പണയം വച്ചതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ  യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിൽ ശിക്ഷ നാളെ വിധിക്കും. 

ആലപ്പുഴ: (Alapuzha) മോതിരം പണയം വച്ചതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ  യുവാവിനെ കൊലപ്പെടുത്തിയ(murder) സംഭവത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി(Court). കേസിൽ ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ആനാവൂർ കൈതകോണം വീട്ടിൽ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ അനീഷ് (മാങ്ങാണ്ടി അനീഷ് -35) വാഴപ്പള്ളി പതിനാറാം വാർഡിൽ പറാൽ കുഴിപറമ്പിൽ സദാനന്ദൻ (സദൻ- 61) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ ജില്ലാ കോടതി മൂന്ന്, കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

2008 ജൂലൈ 20- ന് ആയിരുന്നു സംഭവം.  കെട്ടിടങ്ങൾ നിർമ്മിക്കുന്ന കരാറുകാരനായ ജേഷ്ടനൊപ്പം സഹായിയായി നിന്നിരുന്ന സതീഷ് മേസ്തിരിപ്പണിക്കെത്തിയ അനീഷും സദാനന്ദനുമായി സൗഹൃദത്തിലായി. സതീഷിന്റെ മോതിരം സദാനന്ദന്‍ വാങ്ങി പണയം വെച്ചു. സതീഷ് പണയ രസീത് ചോദിച്ചപ്പോൾ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

അനീഷും സദാനന്ദനും ചേർന്ന് സതീഷിനെ ക്രൂരമായി മർദ്ദിച്ച ശേഷം രാമങ്കരി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പിറ്റേ ദിവസം രാവിലെയാണ് പാടത്ത് നിന്നും സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രാമങ്കരി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. 

click me!