മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്

Published : Oct 06, 2021, 01:42 PM ISTUpdated : Oct 06, 2021, 01:44 PM IST
മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്

Synopsis

മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചുങ്കം  ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു

കോഴിക്കോട്: മദ്യലഹരിയില്‍ (Alcohol consumption) ബൈക്കോടിച്ച് (Bike) വരുന്നത് തടഞ്ഞപ്പോള്‍ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പുതുപ്പാടി നെരൂക്കും ചാലിൽ പുത്തലത്ത് താമസക്കാരനായ അബ്‍ദുള്‍ സലാമാണ് ആത്മഹത്യശ്രമം (Suicide Attempt) നടത്തിയത്. സ്വയം കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ച ഇയാളെ  ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചുങ്കം  ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ച് വാഹനം ഓടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഈ നിലയില്‍ ബൈക്കോടിച്ച് പോകാന്‍ ആകില്ലെന്നും ബന്ധുക്കളെ ആരെയെങ്കിലും വിളിച്ചു വരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ഇതോടെ തൊട്ടടുത്ത കടയിയിലേക്ക് പോയി ബ്ലേഡുമായി തിരിച്ച് വന്ന് യുവാവ് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുറിവേൽപ്പിക്കാൻ കാരണമന്വേഷിച്ചപ്പോൾ കുടുംബ പ്രശ്നമെന്നാണ് ലഭിച്ച  മറുപടി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് കുരങ്ങ് തേങ്ങ എറിഞ്ഞു തകര്‍ത്തു; മൂന്നുപേര്‍ക്ക് പരിക്ക്

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ നടന്നത് ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ്

PREV
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ