
പാലക്കാട്: ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂർ പന്നമല എൻ. രമേഷ് (50) ആണ് മരിച്ചത്. ചള്ളപ്പാത എംഷാഹുൽ ഹമീദ് (38) ആണ് ഇയാളെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞതാണ് പ്രകോപനമെന്ന് പൊലീസ്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. പ്രദേശവാസികൾ രമേഷ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശലയ്ക്ക് സമീപത്തുള്ള കള്ളുഷാപ്പിലെ താൽക്കാലിക തൊഴിലാളിയാണ് രമേഷ്. ഷാഹുൽ ഹമീദ് വിദേശ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെ നിന്നും പോവുകയും ചെയ്തു. രാത്രി എട്ടരയോടെ കള്ള്ഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിൻതുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മർദനത്തെ തുടർന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്ത് ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണ് നിഗമനമെന്നു ഡോക്‌ടർമാർ പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam