'നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേത് ഏകാധിപത്യം'; എൽഡിഎഫ് ഇറങ്ങിപ്പോയി, ഒപ്പം ലീ​ഗും!

Published : Nov 21, 2023, 12:38 AM IST
'നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേത് ഏകാധിപത്യം'; എൽഡിഎഫ് ഇറങ്ങിപ്പോയി, ഒപ്പം ലീ​ഗും!

Synopsis

കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീ​ഗ് എംഎൽഎയായ ഹമീദിനെ ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദം കെട്ടടങ്ങും മുമ്പാണ് നിലമ്പൂരിലെ പ്രശ്നമെന്നും ശ്രദ്ധേയം.

മലപ്പുറം: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റിന്റേത് ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് മെമ്പർമാരെ പിന്തുണച്ച് ലീഗും ഇറങ്ങി പോയി. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പരിപാടികൾ രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്നും ലീഗ് മെമ്പർമാർ അറിയിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീ​ഗ് എംഎൽഎയായ ഹമീദിനെ ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദം കെട്ടടങ്ങും മുമ്പാണ് നിലമ്പൂരിലെ പ്രശ്നമെന്നും ശ്രദ്ധേയം.

മുസ്ലിം ലീ​ഗ് യുഡിഎഫ് മുന്നണി വിടില്ലെന്ന് പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീർ എം എൽ എയും വ്യക്തമാക്കി.

അതിനിടെ, മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു. ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്‍റാണ് അബൂബക്കർ. കാസർഗോട്ടെ വ്യവസായ പ്രമുഖരിൽ ഒരാളാണ്. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേര്‍ന്നു. കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍  പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗം വേദനയുളവാക്കുന്നത്'; വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി
ഒരു ബേക്കറി ഉടമക്ക് സംശയം തോന്നി, അഭിനയം ഏശിയില്ല, പിന്നാലെ ഒറിജിനൽ ജിഎഎസ്ടി ഉദ്യോഗസ്ഥരെത്തി; 84 ലക്ഷം തട്ടിയ വ്യാജന്മാർ പിടിയിൽ