പർദ്ദയണിഞ്ഞ സ്ത്രീയ്ക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ച് ദുരനുഭവം, കലിപ്പന്മാർക്കായി വീഡിയോ തെളിവടക്കം പുറത്ത് വിട്ട് യുവതി

Published : Mar 20, 2026, 10:19 AM IST
kuttippuram insult

Synopsis

വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവർ അറിയാൻ വേണ്ടി താൻ ധരിച്ചിരിക്കുന്നത് പർദ്ദയാണെന്നും യുവതി പറയുന്നത്. കേസ് നൽകിയെന്നും യുവതി

കുറ്റിപ്പുറം: റെയിൽ വേ സ്റ്റേഷനിൽ വച്ചുണ്ടായ ദുരനുഭവം വിശദമാക്കി യുവതി. മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ രാത്രി ഒന്നരമണിയോടെയാണ് യാസ്മിൻ എന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. ഇൻസ്റ്റഗ്രാം വീഡിയോയിലാണ് യുവതി തനിക്ക് നേരിട്ട ദുരനുഭവം വീഡിയോ സഹിതം പുറത്ത് വിട്ടത്. വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവർ അറിയാൻ വേണ്ടി താൻ ധരിച്ചിരിക്കുന്നത് പർദ്ദയാണെന്നും യുവതി പറയുന്നത്. കേസ് നൽകിയെന്നും യുവതി വിശദമാക്കുന്നു. റെയില്‍വേ സ്റ്റേഷനിലിരുന്ന് യുവതിയെ നോക്കി സ്വയംഭോഗം നടത്തുന്ന മധ്യവയസ്കന്റെ വീഡിയോയാണ് യുവതി പങ്കുവച്ചത്. ആറ് ദശലക്ഷം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. 

 

 

യുവതി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. വിഡിയോ ഡിലിറ്റ് ചെയ്യണം എന്ന് പറഞ്ഞ് ആരും വരണ്ടെന്നും താന്‍ വിഡിയോ നീക്കില്ലെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഒട്ടും എക്സ്പോസ് ചെയ്യാതെയുള്ള വസ്ത്രമണിഞ്ഞ സ്ത്രീയ്ക്കാണ് ഇത്തരം അനുഭവമെന്നും യുവതി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചോല വെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണു; ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു
വിറകൊടിക്കുമ്പോൾ കാട്ടാനക്കൂട്ടമെത്തി, തേക്ക് മരത്തിന് മുകളിൽ അഭയം തേടി ദമ്പതികൾ, പിന്മാറാതെ കാട്ടാനകൾ, മണിക്കൂറുകളുടെ ആശങ്ക