
പെരിന്തൽമണ്ണ: ഒരു പ്രസവത്തിൽ നാല് ആണ്മക്കളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പാലക്കാട് ജില്ലയിലെ ചളവറ പുലിയാനാം കുന്ന് സ്വദേശി മുസ്തഫയും ഭാര്യ മുബീനയും. കഴിഞ്ഞവർഷം വിവാഹിതരായ ഇവർ ഗർഭാവസ്ഥയുടെ ആരംഭത്തിൽ തന്നെ തങ്ങൾക്ക് നാല് കുഞ്ഞുങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്ന് മനസ്സിലാക്കിയിരുന്നു.
പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ കൺസൾട്ടന്റ് ഗൈനോക്കോളജിസ്റ്റ് ഡോക്ടർ അബ്ദുൽ വഹാബിന്റെ ചികിത്സയിൽ തുടർന്ന മുബീന എട്ടുമാസം തികഞ്ഞ വേളയിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
1100 ഗ്രാം മുതൽ 1600 ഗ്രാം വരെ മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞുങ്ങൾക്ക് വളർച്ച കുറവ് ശ്വാസതടസ്സം എന്നീ കാരണങ്ങളാൽ മൗലാനാ നീയോ ബ്‌ളസ്റ്റിൽ പ്രവേശിച്ചിരിക്കുകയാണ്. നാല് കുഞ്ഞുങ്ങളും സുഖം പ്രാപിച്ചു വരുന്നതായി കൺസൾട്ട് നിയോനാറ്റോളജിസ്റ്ററ്റ് ഡോക്ടർ ജയചന്ദ്രൻ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam