
കോഴിക്കോട്: നിരവധി കളവു കേസില്‍ പ്രതിയായ യുവാവ് കോഴിക്കോട് മിഠായിത്തെരുവില്‍ വച്ച് സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു. ടൗണ്‍ പോലീസില്‍ പരാതി ലഭിച്ച ഉടനെ പൊലീസ് നഗരത്തില്‍ വലവിരിച്ച് അരമണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.
പത്തോളം കളവു കേസില്‍ പ്രതിയായ ബാലുശ്ശേരി കൂരാച്ചുണ്ട് അവിടനെല്ലൂര്‍ മച്ചാണിക്കല്‍ അജിത് വര്‍ഗീസ് (20) ആണു പിടിയിലായത്. ലോറിക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതും കടകള്‍ കുത്തിത്തുറന്നതും അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്.
പ്രതി അടുത്തകാലത്ത് ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. കൊലക്കേസ് പ്രതിയായ സിറാജ് തങ്ങള്‍ക്കൊപ്പമാണ് ഇയാള്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നത്. പ്രതിയെ റിമൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam