മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Jul 01, 2026, 10:15 AM IST
Muthalapozhi

Synopsis

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ശക്തമായ കടൽക്ഷോഭത്തിൽ 'ജപമാല രാജ്ഞി' വള്ളം മറിഞ്ഞു. തൊഴിലാളികളെ രക്ഷപ്പെടുത്തി. പുലിമുട്ടിലെ കല്ലുകൾക്കിടയിൽ കയറിക്കിടക്കുന്ന വള്ളം തിരികെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

പെരുമാതുറ: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള 'ജപമാല രാജ്ഞി' എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 

അപകടത്തെ തുടർന്ന് വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾ മുഴുവൻ കടലിൽ വീണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുകൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്‌തു. കടലിൽ വീണ മൂന്ന് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കുകളില്ല. എങ്കിലും പ്രാഥമിക ചികിത്സകൾക്കായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിൽപ്പെട്ട് പുലിമുട്ടിലെ കല്ലുകൾക്കിടയിൽ കയറിക്കിടക്കുന്ന വള്ളം തിരികെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പ്രദേശവാസികളും കോസ്റ്റ് ഗാർഡും ചേർന്ന് തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോവിഡ് ലോക്ക്ഡൗൺ ലംഘിച്ചു, പിക്കപ്പ് ഓട്ടോയിൽ മാസ്‌ക് ധരിക്കാതെ പോകുമ്പോൾ പൊലീസ് കഞ്ചാവുമായി പിടിച്ചു; പ്രതികൾക്ക് തടവുശിക്ഷ
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനൊരുങ്ങി വിഴിഞ്ഞം തുറമുഖം, വൻ കുതിപ്പിന് സജ്ജം