മുത്തൂറ്റ് സമരം: സ്ഥാപനം തുറക്കാനെത്തിയ മാനേജറെയും സംഘത്തെയും സമരക്കാർ തടഞ്ഞു

By Web TeamFirst Published Jan 31, 2020, 10:40 PM IST
Highlights

ചില തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ച് സമരം ആരംഭിച്ചത്.

ഇടുക്കി: മൂന്നാറില്‍ മുത്തൂറ്റ് സ്ഥാപനം തുറക്കാനെത്തിയ മാനേജറെയും സംഘത്തെയും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതായി പരാതി. സംസ്ഥാന വ്യാപകമായി നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് മൂന്നാറിലും സിപിഎം പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. നേരത്തെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേത്യത്വത്തിൽ ജീവനക്കാര്‍ സമരം നടത്തിയിരുന്നു. എന്നാൽ, സമരം ഒത്തുതീര്‍പ്പായെങ്കിലും ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടികൾ സ്വീകരിക്കുകയായിരുന്നു.

Read More: മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം: മൂന്നാം വട്ട ചര്‍ച്ചയിലും പരിഹാരമായില്ല, ഫെബ്രുവരി ആറിന് വീണ്ടും ചര്‍ച്ച

ചില തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ച് സമരം ആരംഭിച്ചത്. എന്നാല്‍, പ്രവര്‍ത്തകരുടെ സമരം മുഖവിലക്കെടുക്കാതെ മാനേജറും സംഘവും ഓഫീസ് കെട്ടിടം തുറക്കാന്‍ എത്തുകയായിരുന്നു. എന്നാൽ, പ്രതിഷേധക്കാര്‍ ഇരുവരെയും കെട്ടിടത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. തുടർന്ന് മൂന്നാര്‍ പൊലീസ് സംഭവസ്ഥലത്തെത്തി ഇരുവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

click me!