നികുതിയടക്കാതെ നിരത്തിലിറങ്ങിയ ഓ ഡി കാറിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്

By Web TeamFirst Published Jul 21, 2022, 7:40 PM IST
Highlights

പഞ്ചാബില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി വാങ്ങിയ വാഹനം സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്താതെ ദിവസങ്ങളായി നിരത്തില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.  

മലപ്പുറം: നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള  ഓഡി എ ജി കാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. 

പഞ്ചാബില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി വാങ്ങിയ വാഹനം സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്താതെ ദിവസങ്ങളായി നിരത്തില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.  കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒ രാമചന്ദ്രന്‍റെ നിര്‍ദേശപ്രകാരം എംവിഐ കെ ജി ദിലീപ് കുമാര്‍ എ എം വി ഐമാരായ എസ് എസ് കവിതന്‍, കെ ആര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൊണ്ടോട്ടി കൊട്ടുക്കര നിന്നും ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തത്. 

നികുതി ഇനത്തില്‍ അടയ്‌ക്കേണ്ട ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അടച്ചാല്‍ മാത്രമേ വാഹനം   വിട്ടു നല്‍കൂ എന്നാണ് എംവിഡി അറിയിക്കുന്നത്. കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കൊണ്ടോട്ടി ജോയിന്‍റ് ആര്‍ടിഒ രാമചന്ദ്രന്‍ പറഞ്ഞു.

ബാർ ജീവനക്കാരനെ കൗണ്ടറിൽ വടിവാളുകൊണ്ട് വെട്ടി, മൂന്ന് പേർ അറസ്റ്റിൽ

സിസിടിവി തിരിച്ചുവച്ചു, ലൈറ്റ് ഓഫാക്കിയതോടെ ബൈക്കുമായി കടന്നു; മൂന്നാറില്‍ മോഷണങ്ങള്‍ പതിവാകുന്നു

കാട്ടാനയുടെ ആക്രമണത്തില്‍ നടുങ്ങി വിറച്ച് ദമ്പതികള്‍, വീട് തക‍ര്‍ത്തു, സ്കൂളിൽ അഭയം തേടി

 

ഇടുക്കി : കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലെ എസ്റ്റേറ്റുകളില്‍ കാട്ടാനകള്‍ ഭീതി പടര്‍ത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആക്രമണം നേരിടേണ്ടി വന്നത് നയമക്കാടിലെ എസ്റ്റേറ്റിലെ ദമ്പതികള്‍ക്കാണ്. കാട്ടാനയുടെ മുമ്പില്‍പ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെറിഞ്ഞതിനു പിന്നാലെയായിരുന്നു നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. നയമക്കാട് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക മഹാലക്ഷ്മി, ഭര്‍ത്താവ് സോളമന്‍ രാജാ എന്നിവര്‍ക്കാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. 

 

പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുന്നിലെത്തി കാട്ടാന വീടിന്റെ ചുമരുകള്‍ തകര്‍ത്തു. വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അവിടെ തന്നെ നിലയുറപ്പിച്ച കാട്ടാന ഭീതി ജനിപ്പിച്ചതോടെ, മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന ദമ്പതികള്‍ അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു. ഫോണിലൂടെ വിവിരം അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും ശബ്ദം ഉയര്‍ന്നതോടെ കാട്ടാന മടങ്ങുകയും ചെയ്തതോടെയാണ് ദമ്പതികളുടെ ശ്വാസം നേരെ വീണത്. ഒരാഴ്ചയ്ക്ക് മുമ്പ് ഈ സ്‌കൂളിന്റെ ശുചിമുറികള്‍ കാട്ടാന തകര്‍ത്തിരുന്നു.

 

click me!