ലോഡും സ്പീഡും ഓവറാണ്! ടിപ്പറുകൾക്ക് പിന്നാലെ എംവിഡി; എറണാകുളത്ത് മാത്രം 40.50 ലക്ഷം രൂപ

Published : Jul 03, 2026, 08:58 AM IST
 Ernakulam Tipper Lorry Checking

Synopsis

എറണാകുളത്ത് ടിപ്പർ ലോറികൾ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കി മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം. കൊട്ടാരക്കരയിലെ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നത്. ടിപ്പറുകൾ ഉൾപ്പെടെ 316 ചരക്ക് വാഹനങ്ങൾക്കെതിരെ കേസെടുത്തു. 

കൊച്ചി: അമിത വേഗതയും അമിത ലോഡുമുള്ള ടിപ്പർ ലോറികളെ പിടികൂടാൻ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്തിറങ്ങി. പരിശോധനയിൽ ടിപ്പറുകൾ ഉൾപ്പെടെ 316 ചരക്ക് വാഹനങ്ങൾക്കെതിരെ കേസെടുത്തു. 40.50 ലക്ഷം രൂപ വിവിധ കുറ്റങ്ങൾക്ക് പിഴ ചുമത്തി. ആകെ 40.50 ലക്ഷം രൂപ പിഴ ചുമത്തിയതിൽ, അമിത ലോഡ് കയറ്റിയ 65 വാഹനങ്ങൾക്ക് മാത്രം 21.48 ലക്ഷം രൂപ പിഴയിട്ടതായി അധികൃതർ അറിയിച്ചു. മൂന്ന് ടിപ്പർ ലോറികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.

കൊട്ടാരക്കരയിൽ കഴിഞ്ഞ ആഴ്ച മൂന്നുപേർ മരിച്ച ടിപ്പർ അപകടത്തെ തുടർന്നാണ് എറണാകുളം ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാത്രിയും പകലുമായി പ്രധാന ചരക്ക് ഗതാഗത മാർഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി വാഹനങ്ങൾ പിടികൂടി. അമിത ഭാരമുള്ള ടിപ്പർ ലോറികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഈ വാഹനങ്ങൾക്ക് നികുതി അടയ്ക്കൽ ഒഴികെയുള്ള സേവനങ്ങൾ ലഭിക്കില്ല.

ഹെവി ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, പ്രവർത്തനക്ഷമമല്ലാത്ത സ്പീഡ് ഗവർണർ, ഇൻഷുറൻസ് - ഫിറ്റ്നസ് - പെർമിറ്റ് ഇല്ലാത്ത സർവീസ്, നിരോധിത സമയങ്ങളിൽ ടിപ്പർ ഓടിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ ട്രിപ്പുകൾക്കായി ഡ്രൈവർമാർക്ക് ഇൻസെന്റീവ് നൽകുന്ന രീതിയും അമിത വേഗത്തിന് കാരണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചേരാനല്ലൂരിലെ വാടക വീട്ടിൽ പതിവായി ഡോക്ടർമാരും ടെക്കികളും സിനിമാക്കാരും വരെ, പരിശോധിച്ചപ്പോൾ എംഡിഎംഎ വിൽപ്പന; യുവാക്കൾ പിടിയിൽ
'പ്രിയദർശിനി' വയറ്റത്തിടിച്ചു, കൊച്ചിയിൽ 30 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു; ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി ഉടമകൾ