'ഷൊര്‍ണൂരിലെ സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത'; വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് പിടിയില്‍

Published : Sep 08, 2023, 05:08 AM IST
'ഷൊര്‍ണൂരിലെ സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത'; വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് പിടിയില്‍

Synopsis

സരോജിനിയുടേയും തങ്കത്തിന്റേയും നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തിയത്.

പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍ നിന്നു പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. തീ പടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. 

സഹോദരിമാരായ സരോജിനിയുടേയും തങ്കത്തിന്റേയും നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തിയത്. വീടിന്റെ ഉള്‍വശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടില്‍ നിന്ന് ഓടി ഇറങ്ങി വന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തില്‍ മുറിഞ്ഞ പാടുകളും. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ പിടികൂടി ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.

അഗ്‌നി രക്ഷാ സേനയെത്തി തീയണച്ച ശേഷമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു. ദീര്‍ഘനാളായി ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂയെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമാണെന്നും ഷൊര്‍ണൂര്‍ പൊലീസ് അറിയിച്ചു.


വല്ലപ്പുഴയിലെ യുവതിയുടെ മരണം; ഭര്‍ത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ഭര്‍ത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 25നാണ് വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജനയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റവും പീഡനവും ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി ബാബുരാജിനെയും മാതാവ് സുജാതയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

  മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതി അതിജീവിതയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം