മുൻ എംഎൽഎ, കോളേജ് അധ്യാപിക, മലയാള പണ്ഡിത; വിശേഷണങ്ങൾ ബാക്കിയാക്കി നബീസ ഉമ്മാൾ വിടവാങ്ങി

Published : May 06, 2023, 10:27 AM ISTUpdated : May 06, 2023, 10:50 AM IST
മുൻ എംഎൽഎ, കോളേജ് അധ്യാപിക, മലയാള പണ്ഡിത; വിശേഷണങ്ങൾ ബാക്കിയാക്കി നബീസ ഉമ്മാൾ വിടവാങ്ങി

Synopsis

1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു

തിരുവനന്തപുരം: മുൻ കഴക്കൂട്ടം എം എൽ എയും കോളജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാർ ബംഗ്ലാവിൽ പ്രഫ. എ നബീസ ഉമ്മാൾ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995 ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായി.

വന്ദേഭാരത് ട്രാക്കിലായോ? കേരളത്തിൽ ആറ് ദിനങ്ങളിൽ നേടിയത് കോടികൾ! പകുതിയും 'ഒറ്റ ട്രിപ്പിന്'; കണക്കുകൾ പുറത്ത്

33 വർഷം അധ്യാപന മേഖലയിൽ തുടർന്ന നബീസ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപിക ആയി സേവനം അനുഷ്ഠിച്ചു. 1986ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ആയി സർവിസിൽനിന്നും വിരമിച്ചു. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ. മലയാളത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്ലിം പെൺകുട്ടി എന്ന ഖ്യാതിയും നബിസ ഉമ്മാളിനുണ്ട്. രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് ഇ എം എസ് ആയിരുന്നു.

ഭർത്താവ്: പരേതനായ എം ഹുസൈൻകുഞ്ഞ്. മക്കൾ: റഹിം (റിട്ട. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ), ലൈല (റിട്ട. ബി എസ് എൻ എൽ), സലിം (കേബിൾ ടിവി), താര (അധ്യാപിക, കോട്ടൻഹിൽ ഹയൾസെക്കനൻഡറി സ്കൂൾ), പരേതരായ റസിയ, ഹാഷിം. മരുമക്കൾ: ഷൈല (റിട്ട. പി ആർ ഡി അസിസ്റ്റൻറ് ഡയറക്ടർ), സുലൈമാൻ, മുനീറ, പരേതരായ കുഞ്ഞുമോൻ, ഷീബ. സംസ്കാര ചടങ്ങുകൾ വൈകുന്നേരം 5 മണിക്ക്  വിളിക്കോട് ജുമാ മസ്ജിദിൽ നടക്കും.

 

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു