
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ നഗ്നനായി കവർച്ച നടത്തുന്നയാൾ പിടിയിൽ. രാത്രിയിൽ പൂർണ്ണ നഗ്നനായി കവർച്ച നടത്തുന്ന തകഴി സ്വദേശി സോജനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ പകൽ ഓട്ടോ ഓടിക്കുകയും രാത്രിയിൽ കവർച്ച നടത്തുകയുമാണ് പതിവ്. തിങ്കളാഴ്ച രാവിലെ തകഴിയിലെ ഒരു വീട്ടിൽ കവർച്ച നടത്താനെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.
പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളം വച്ചു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഈ സമയം സോജൻ പൂർണ്ണ നഗ്നനായിരുന്നു. ഓട്ടോ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം നിർത്തിയിട്ടതിന് ശേഷം നടന്നാണ് സോജൻ മോഷണത്തിനെത്തിയത്. വാച്ച്, മൊബൈൽ, അടിവസ്ത്രം എന്നിവ വരുന്നവഴി ഒരു വീടിന് സമീപം അഴിച്ചുവച്ചിരിക്കുകയായിരുന്നു. അന്വേഷണത്തിനിടയിലാണ് നാട്ടുകാർ ഇത് കണ്ടെടുത്തത്.
കണ്ടെടുത്ത ഫോണിൽ നിന്ന് നാട്ടുകാർ തന്നെ സോജന്റെ ഫോണിൽ വിളിച്ചു. ഫോൺ വഴിയിൽ നിന്ന് കിട്ടിയതാണെന്നും സ്ഥലം എവിടെയെന്നും ചോദിച്ച് മനസ്സിലാക്കി പൊലീസിനെ അറിയിച്ചു. തൊണ്ടിമുതലായ ഫോൺ അടിവസ്ത്രമടക്കമുള്ള വസ്ത്രങ്ങൾ എല്ലാം എടത്വ പൊലീസിന് കൈമാറി. ആളെ തിരിച്ചറിഞ്ഞതോടെ ഇന്നലെയാണ് പച്ച ജംഗ്ഷനിൽ വച്ച് പൊലീസ് സോജനെ പിടികൂടുന്നത്. സമാനമായി നടത്തിയ ആറോളം കവച്ചാ കേസുകളിൽ പ്രതിയാണ് സോജൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam