
ആലപ്പുഴ: ജീവിതത്തിൽ മാത്രമല്ല, ഗോപകുമാറിന്റെ ജീവനും തുണയായി സഹോദരന്‍ നന്ദകുമാറുണ്ട്. ഇവര്‍ തമ്മില്‍ രക്തബന്ധം മാത്രമല്ല, ഇപ്പോള്‍ 'കിഡ്നി ബന്ധവും' ഉണ്ട്. അവയവ മാറ്റ ശസ്‌ത്രക്രിയയിലൂടെ മൂത്ത സഹോദരൻ ഗോപകുമാറിന് കിഡ്നി ദാനം ചെയ്തിരിക്കുകയാണ് നന്ദകുമാർ. ദാതാവായ നന്ദകുമാർ ബുധനാഴ്ച ആശുപത്രിവിട്ടു. സ്വീകരിച്ച ജ്യേഷ്‌ഠൻ ഗോപകുമാറിനെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് നിരീക്ഷണ വാർഡിലേക്ക് മാറ്റി.
ആലപ്പുഴ മെഡിക്കൽ കോളേജിലാണ് വിജയകരമായി അവയവമാറ്റ ശസ്‌ത്രക്രിയ നടത്തിയത്. കോവിഡ് കാലത്ത് മുടങ്ങിയ അവയവമാറ്റം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും സജീവമാകുകയാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂർ മാരൻകുളങ്ങര പനയ്‌ക്കൽച്ചിറ വീട്ടിൽ പരേതരായ അധ്യാപക ദമ്പതികളായ ഭഗീരഥന്റെയും പത്മിനിയുടെയും മക്കളാണിവർ. രണ്ടു വർഷം മുമ്പ് രക്തസമ്മർദ്ദം അനിയന്ത്രിതമായി വർധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോപൻ ചികിത്സതേടിയത്.
Read more: ലഖ്നൗ ലുലുമാളിൽ നമസ്കരിക്കുന്ന വീഡിയോ പുറത്ത്; മാൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ
പ്രതിരോധശേഷി കുറഞ്ഞതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്‌ധ ചികത്സതേടി. നെഫ്രോളജി വിഭാഗം മേധാവി ഗോമതിയാണ് വൃക്കയുടെ തകരാർ കണ്ടുപിടിച്ചത്. ഇരുവൃക്കകളും തകരാറിലായതിനാൽ മാറ്റിവയ്‌ക്കൽ അല്ലാതെ മാർഗമില്ലായിരുന്നു. എ പോസിറ്റീവ് വൃക്കയ്‌ക്കായി ശ്രമം നടത്തുന്നതിനിടെയാണ് അവയവദാനത്തിന് നന്ദൻ സന്നദ്ധനായത്.
Read more: സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്; 11 പേർ നിരീക്ഷണത്തിൽ
ഡോ. ഗോമതി, ഡോ. നസീർ (യൂറോളജി), ഹരികൃഷ്‌ണൻ (അനസ്‌തേഷ്യ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു എട്ടു മണിക്കൂറിലേറെ നീണ്ട ശസ്‌ത്രക്രിയ. എറണാകുളത്തെ സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനത്തിൽ ജീവനക്കാരനായ ഗോപന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ബികോം ബിരുദദാരിയായ നന്ദൻ സിപിഎം മാരൻകുളങ്ങര എഫ് ബ്രാഞ്ചംഗമാണ്. ഇവരുടെ സഹോദരൻ കൃഷ്‌ണകുമാർ വിദ്യാഭ്യാസ വകുപ്പിലെ സീനിയർ സൂപ്രണ്ടാണ്.