
മലപ്പുറം: ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!. പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിന്റെ കത്ത് ലഭിച്ചത്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നാണ് കത്തിൽ പറയുന്നത്. ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണ്. പക്ഷേ മേൽവിലാസത്തിൽ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിന്റെ വാഹനം ആംബുലന്‍സുമാണ്.
മൽഗോവ മാമ്പഴ പാര്‍സല്‍ ലക്ഷ്യത്തിലെത്തിയില്ല, ഏജന്‍സിക്ക് പിഴ 25,000 രൂപ!
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറിലെ സമാനതയാകാം ഈ തെറ്റിന് കാരണമെന്ന് കരുതുന്നു. ഫോട്ടോയിലുള്ള മോട്ടോര്‍ സൈക്കിള്‍ നമ്പര്‍ കെ എല്‍55ആര്‍ 2683 ആണ്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ആംബുലന്‍സ് രജിസ്‌ട്രേഷന്‍ നമ്പര്‍ കെ എല്‍ 65ആര്‍2683 എന്നുമാണ്. പിഴ അടക്കാതെ നിരസിക്കാനാണ് പാലിയേറ്റിവ് ഭാരവാഹികളുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam